ഗുവാഹതി:കഅബയെയും മദീനയെയും കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിട്ട് അവിടെപ്പോയി താമസിക്കണം. ഇന്ത്യയിലെ ചർച്ചകൾ അയോധ്യയെയും അജ്മീർ ശരീഫ് ദർഗയെയും പോലുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ .
സയോനി ഘോഷുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ ശക്തമായ എതിർപ്പുമായി വിവിധ സംഘടനകൾ രംഗത്ത് വന്നു.
വിദേശ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ ഇന്ത്യ വിട്ടുപോകണമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പരാമർശം നടത്തിയ ത്. വിദേശത്തെ മതപരമായ സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആഭ്യന്തര തീർഥാടന കേന്ദ്രങ്ങളിൽ ശ്രദ്ധിക്കണമെന്ന് ശർമ പറഞ്ഞു."
പശ്ചിമ ബംഗാളിലെ ഭക്ഷണരീതികളെക്കുറിച്ചും രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചും ഹിമന്ത അഭിമുഖത്തിൽ സംസാരിച്ചു. തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ അദ്ദേഹം എതിരാളികളെ ക്ഷണിച്ചു. മേയ് നാലിന് താൻ 'ബംഗാളി മീൻ കറി' കഴിക്കുമെന്നും മറ്റാരെക്കാളും കൂടുതൽ ഭക്ഷണം തനിക്ക് കഴിക്കാൻ കഴിയുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.അസമിലെ തടങ്കൽ പാളയങ്ങളിൽ ഒരു ബംഗാളി ഹിന്ദു പോലുമില്ല. ഒരാളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ ഇന്ന് തന്നെ രാജിവെക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി."