LATEST

6/recent/ticker-posts

പുതുപ്പാടി യിൽ മയക്കുമരുന്ന് ലഹരിയിൽ പരാക്രമം നടത്തിയ യുവാവ് റിമാൻ്റിൽ

പുതുപ്പാടി : കാക്കവയലിൽ റോഡിൽ ബസ്സിൽകയറാൻനിൽക്കുകയായിരുന്നകുട്ടികൾകൾക്കു നേരെ പരാക്രമം നടത്തുകയും, ചോദ്യം ചെയ്ത കുട്ടികളുടെ പിതാവായ റഷീദിനെ മൺവെട്ടി കൊണ്ട് അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ
 കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു, താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.







കഴിഞ്ഞ 30നായിരുന്നു ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി കൾക്കും രക്ഷിതാവിനുമെതിരെ ആക്രമണം നടത്തിയ ത്.അന്ന് തന്നെ പൊലീസ് കസ്റ്റഡിയിൽ ആയ പ്രതിയെ ഡീ അഡിക്ഷൻ കേന്ദ്ര ത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു.ചികിൽസ കഴിഞ്ഞു പുറത്തു വന്നതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു താമരശ്ശേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു