LATEST

6/recent/ticker-posts

വോട്ട് ചെയ്യൂ...പുട്ട് അടിക്കൂ..ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി'; തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വൻ ഓഫർ പ്രഖ്യാപിച്ച്‌ സപ്ലൈകോ. ഏപ്രില്‍ 9 - ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തില്‍ പങ്കാളിയാകുന്നവർക്ക് ഒരു കിലോ പുട്ടുപൊടി ഒരു രൂപയ്ക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ.





ഇതിനായി ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ മാത്രം മതിയാകും. ഈ ഓഫർ ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കേമെന്നും അറിയിച്ചു.







ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഏപ്രില്‍ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തില്‍ പങ്കാളിയാവൂ.
വോട്ടു ചെയ്യൂ , പുട്ടടിക്കൂ. … ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ളൈകോ വില്പനശാലകള്‍ സന്ദർശിക്കൂ. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ളൈകോ കാത്തിരിക്കുന്നു.
വോട്ടു ചെയ്തവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി!
നിബന്ധന : ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന, തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത, ഉപഭോക്താക്കള്‍ക്ക് മാത്രം
വിരലില്‍ മഷിയടയാളം നിർബന്ധം