LATEST

6/recent/ticker-posts

തഹിലിയക്കെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്

പേരാമ്പ്ര:എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും യൂത്ത് ലീഗ് നേതാവ്
ഫാത്തിമ തഹിലിയയും മൽസരിക്കുന്ന പേരാമ്പ്രയിൽ കാഫിർ സ്‌ക്രീൻഷോട്ട് മോഡലിൽ ലീഗ് ഖൗമിലെ കുട്ടിക്ക് വോട്ട് തേടുന്നുവെന്ന് എൽഡിഎഫ് അനൗൺസ്മെന്റെന്ന് യു.ഡി.എഫ് ആരോപണം.പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കെതിരെയാണ്  വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്. പരാതി.






തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും യുഡിഎഫ് പരാതി കിയിട്ടുണ്ട്. എൽഡിഎഫ് അനൗൺസ്‌മെന്റിന്റെ വിഡിയോ സഹിതമാണ് പരാതി നൽകി യത് 






"സലീൽ ആവളയാണ് എൽഡിഎഫ് അനൗൺസ്‌മെന്റ് നടത്തുന്ന ദൃശ്യങ്ങൾ പകർത്തിയത്. ആവള മടത്തിൽമുക്ക് ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ് താൻ വിഡിയോ ചിത്രീകരിച്ചതെന്നും സലീൽ പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതരക്കും പത്തിനും ഇടയിലാണ് അനൗൺസ്‌മെന്റ് വാഹനം കണ്ടത്. സമാനമായ അനൗൺസ്‌മെന്റ് വിഡിയോകൾ വാട്‌സ്ആപിലും താൻ കണ്ടിട്ടുണ്ടെന്ന് സലീൽ പറഞ്ഞു."