അട്ടപ്പാടി:മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ ഡി എഫ്. പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്.ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‌നമില്ല.
ബിപി കുറഞ്ഞതിന്റെ ഭാഗമായാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി മണ്ണാര്‍ക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനസ്സില്‍ അബൂബക്കറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പാലക്കാട് ഉണ്ട്.