LATEST

6/recent/ticker-posts

തെരഞ്ഞെടുപ്പ്; തിരുവമ്പാടിയിൽ കൂടുതൽ പോളിങ് കാരശ്ശേരിയിൽ83.60, കുറവ് കോടഞ്ചേരി യിൽ 75.50

താമരശ്ശേരി:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ റെ​ക്കോ​ർ​ഡ് പോ​ളി​ങ് ന​ട​ന്ന തി​രു​വ​മ്പാ​ടി​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളി​ങ് ക​ണ​ക്കു​ക​ൾ പു​റ​ത്ത് വ​ന്നു. 83.60 ശ​ത​മാ​നം പോ​ളി​ങ് ന​ട​ന്ന കാ​ര​ശ്ശേ​രി​യി​ലാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ. 75.50 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​ഞ്ചേ​രി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളി​ങ് ന​ട​ന്ന​ത്. പു​തു​പ്പാ​ടി 80.16, തി​രു​വ​മ്പാ​ടി 78.89, കൂ​ട​ര​ഞ്ഞി 79,05, മു​ക്കം 82.47, കൊ​ടി​യ​ത്തൂ​ർ 82.02 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പോ​ളി​ങ് ക​ണ​ക്ക്."






"മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ലെ മി​ക​ച്ച പോ​ളി​ങ്ങും ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ലെ താ​ര​ത​മ്യേ​നെ​യു​ള്ള കു​റ​ഞ്ഞ പോ​ളി​ങ്ങും മു​ന്ന​ണി​ക​ളി​ൽ പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്. പു​തു​പ്പാ​ടി, കാ​ര​

ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് പോ​ളി​ങ്. അ​തേ സ​മ​യം കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കൂs​ര​ഞ്ഞി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ പോ​ളി​ങ് 79 ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ പൊ​തു​വെ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യി കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ്പോ​ഴും മു​സ്‍ലിം-​ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ലെ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ലെ അ​ന്ത​രം ഏ​ത് രീ​തി​യി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​തും ച​ർ​ച്ച​യാ​ണ്."