LATEST

6/recent/ticker-posts

16കാരിയുടെ കൊലപാതകം; പെണ്‍കുട്ടിയുടെയും പ്രതിയുടെയും മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍

ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ രണ്ട് മൊബൈല്‍ ഫോണുകളും,അദ്നാന്റെ ഫോണും വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു.







പ്രതി ജീവനൊടുക്കിയതിന് പിന്നാലെ നിർണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കേസില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.







അദ്‌നാൻ ജീവനൊടുക്കിയ മുറിയില്‍ നിന്നും ഒരു ഫോണ്‍ ലഭിച്ചിരുന്നു. പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിച്ചെങ്കില്‍ ഈ ഫോണും നശിപ്പിക്കേണ്ടതാണ്. പ്രതിയുടെ മരണശേഷം ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നതാണ് സംശയം ഉയർത്തുന്നത്. കുടുംബാംഗങ്ങളില്‍ ആരെങ്കിലും തെളിവ് നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നതാണ് പൊലീസിന്റെ സംശയിക്കുന്നത്