LATEST

6/recent/ticker-posts

താമരശേരി ടൗൺ; ട്രാഫിക് പരിഷ്ക്കാരം നാളെ മുതൽ

താമരശേരി:താമരശേരി ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരങ്ങൾ നാളെ വെള്ളിയാഴ്ച മുതൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലിയും, വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണയും അറിയിച്ചു.





എല്ലാ ബസുകളും കെ.എസ്.ആർ ടി.സി.ഡി പ്പോക്ക് മുൻവശത്തുകൂടി മാത്രം പുതിയ ബസ് സ്റ്റൻറിലേക്ക് പ്രവേശിക്കേണ്ടതും ഐഡിയൽ സൂപ്പർമാർക്കറ്റ് റോഡിലൂടെ പുറത്ത് പോവുകയും വേണം.

കാരാടി പുതിയ ബസ് സ്റ്റാൻ്റിൻ്റെ പടിഞ്ഞാറ് ഭാഗത്ത് വയനാട്, കോഴിക്കോട്,മുക്കംകോടഞ്ചേരി ,മാനി പുരം ഭാഗത്തേക്ക് പോകേണ്ട ബസുകളും സ്റ്റാൻ്റിൻ്റെ കിഴക്ക് ഭാഗത്ത് കൊയിലാണ്ടി, പൂനൂർ ഭാഗത്തേക്കുള്ള ബസുകളും പാർക്ക് ചെയ്യുക.




കൊയിലാണ്ടി, വയനാട് ഭാഗത്തേക്കുള്ള ബസ്സുകൾ ബസ് ബെയിൽ നിർത്തണം.
കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസുകൾ ചുങ്കം വഴി ബസ് സ്റ്റാൻ് ലേക്ക് പ്രവേശിക്കുക. താമരശേരി ചുങ്കം ബൈപ്പാസ് വൺവെ ട്രാഫിക്ക് തുടരും  ( പ്രദേശവാസികളുടെ ചെറിയ വാഹനങ്ങൾക്കും ഈർപ്പോണ ബസ് എന്നിവക്കും ഒഴികെ.), 






കാരാടി റോഡിലെ വൺ വെ നിർത്തലാക്കും, അടിവാരം ഭാഗത്തേക്ക് പോകുന്ന ബസുകൾ ചുങ്കം ജംഗ്ഷനിൽ ഇൻ്റസ്ടിയലിൻ്റെ അടുത്തേക്ക് നീക്കി നിർത്തണം, കെ.എസ്.എഫ്. ഇ റോഡ് വഴി വാഹനങ്ങൾ പുതിയ സ്റ്റാൻ്റിലേക്കുള്ള പ്രവേശനം നിരോധിക്കും .ടൗണിൽ യു.പി സ്ക്കൂൾ മുതൽ കനറാ ബേങ്ക് വരെയും പോസ്റ്റ് ഓഫീസ് മുതൽ കെടവൂർ പള്ളി വരെയും ഇടത് ഭാഗം മാത്രം വാഹന പാർക്കിംഗ് അനുവദിക്കും, വെഴുപ്പൂർ റോഡിലെ അനധികൃത പാർക്കിംഗ് നിർത്തലാക്കും, മാനിപുരം ഭാഗത്ത് നിന്നു വരുന്ന ബസുകൾ കാരാടി വഴി പഴയ സ്റ്റാൻ്റ് വഴി പുതിയ സ്റ്റാൻ്റിൽ പ്രവേശിക്കണം.