LATEST

6/recent/ticker-posts

ട്രെയിന്‍ തട്ടി മരിച്ചയാളെ കാണാനായി ഇറങ്ങിയ നാലു പേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്നലെ വൈകുന്നേരം പച്ച്‌ദേവ്ര ഹാള്‍ട്ട് ഓവര്‍ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി അഞ്ചുപേര്‍ മരിച്ചു. ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചതറിഞ്ഞ് അന്വേഷിക്കാന്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലു പേരെ എതിരേ വന്ന മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ബിഹാറിലെ സിവാന്‍ സ്വദേശിയായ ബലിറാം ഭഗത്, മിര്‍സാപൂരിലെ നീബി സ്വദേശിയായ സുനില്‍ കുമാര്‍, ഫിറോസാബാദിലെ ഖൈര്‍ഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആദ്യം മരണപ്പെട്ട വ്യക്തിയെ കല്‍ക്ക എക്‌സ്പ്രസാണ് ഇടിച്ചത്. തുടര്‍ന്ന് ഈ ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. തുടര്‍ന്ന് ചില യാത്രക്കാര്‍ നോക്കാനായി പാളത്തിലേക്ക് ഇറങ്ങി. ഇതിനിടെയാണ് എതിര്‍ ദിശയില്‍ നിന്നുവന്ന മറ്റൊരു ട്രെയിനായ പുരുഷോത്തം എക്‌സ്പ്രസ് വന്ന് ഇവരെ ഇടിച്ചത്. ട്രെയിനിന്റെ ജനറല്‍ കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങി ട്രാക്കില്‍ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ (സിപിആര്‍ഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു.