കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കേടതി കണ്ടെത്തിയിരുന്നു.കേസ് അപൂർവങ്ങളിൽ അപൂർവമായി കാണണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ശിക്ഷാവിധിയിന്മേൽ ഉള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യമായി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്."