ഇറാന്റെ പടക്കപ്പലായ ഐ ആര്‍ ഐ എസ് ലാവന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
നിരോധിതമേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് കാവലിലുള്ള സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സി ഐ എസ് എഫ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.