കർണാടകയിലെ തുമകൂരുവിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു രണ്ടു മലയാളി യുവാക്കൾ മരിച്ചു"
നിലമ്പൂർ കാളികാവ് സ്വദേശികളായ മാളിയേക്കൽ തട്ടാരുമുണ്ടയിലെ പണിക്കരുന്നൻ ഇർഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീൻ (22) എന്നിവരാണ് മരിച്ചത്.
മൈസൂരു-മുത്തൂർ റോഡിൽ തുമകൂരുവിൽവെച്ച് ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ടയറുകൾ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുമകൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. അബ്ദുല്ലയുടെ മകനാണ് ഇർഷാദ് അലി."അഷ്റഫിന്റെ മകനാണ് മുഹമ്മദ് അമീൻ.