LATEST

6/recent/ticker-posts

മുസ്ലിംകളുടെ വലിയ വാക്താവാണ്;മാധ്യമ പ്രവർത്തകനെതിരെ തീവ്രവാദി പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട്: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ.മാധ്യമ പ്രവർത്തകനെതിരെ തീവ്രവാദി പരാമർശം നടത്തിയതിന്  യൂത്ത് കോൺ​ഗ്രസ് നേതാവ് വി.പി ദുൽകിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്ത ത്.






മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണം നൽകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന് നേരെ തീവ്രവാദി പരാമർശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാൾ മുസ്ലിംകളുടെ വലിയ വാക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു."