LATEST

6/recent/ticker-posts

കൊണ്ടോട്ടി യിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി: മൊറയൂരില്‍ ബന്ധുക്കളെ എയർപോർട്ടില്‍ വിട്ട് തിരികെ വരികയായിരുന്ന കാറും,സ്വകാര്യബസും  കൂട്ടി ഇടിച്ച്‌ മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്.





ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടില്‍ വിട്ട് തിരികെ വരികയായിരുന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൻ്റെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.