LATEST

6/recent/ticker-posts

ഫ്രഷ് കട്ട് സംഘർഷം: സമരസമിതി ചെയർമാനും, കൺവീനറുമടക്കം 13 പേർ റിമാൻ്റിൽ.

താമരശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ സമരസമിതി ചെയർമാനും, കൺവീനറുമടക്കം 13 പേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കീഴടങ്ങിയവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ ഒക്ടോബർ 21 ന്  താമരശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട വരിൽ 13 പേർ ആണ് അറസ്റ്റു വരിച്ചത്.സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ,കൺവീനർപുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർകരിമ്പാലക്കുന്ന്,ജാസിംകരിമ്പാലക്കുന്ന്,നൗഷാദ്കരിമ്പാലക്കുന്ന്,നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, അബ്ദുറഹ്മാൻ കരിമ്പാലക്കുന്ന് എന്നിവരാണ്  എം .എറസാഖ് ,സൈനുൽആബിദിൻ തങ്ങൾ, തമ്പി പറകണ്ടത്തിൽ, ചിന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു വരിച്ചത്.കോടതിയിൽ ഹാജരാക്കി യ പ്രതികളെ റിമാന്റ് ചെയ്തു