തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി സിപിഎം. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’ എന്നാണ് മുദ്രാവാക്യം. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗൺഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.
സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട്. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.