തെഹ്‌റാന്‍: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലില്‍ ആക്രമണം കനപ്പിച്ച് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. തെല്‍ അവിവിലും ജെറുസലേമിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈലാക്രമണത്തില്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്രായേല്‍ അറിയിച്ചു."
അതേസമയം, തെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍റെ വിവിധ നഗരങ്ങളില്‍ ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാന്‍ ബോട്ടുകള്‍ തകര്‍ത്തുവെന്ന് യുഎസ് അവകാശപ്പെട്ടു. സൗദി, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളിലും കനത്ത ആക്രമണം തുടരുകയാണ്."