പനങ്ങാട്: ഞണ്ട് അലർജിയുള്ള യുവാവ് വീട്ടിലുണ്ടാക്കിയ ഞണ്ട് കറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡാ (33) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ട് കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥതഅനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.