LATEST

6/recent/ticker-posts

ഹജ്ജ് ; പ്രതിരോധ കുത്തിവയ്പ്പ് നൽകി.

താമരശേരി.ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിന് അവസരം ലഭിച്ചവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപിന്റെ ഉദ്ഘാടനം  താമരശേരിതാലൂക്ക്ആശുപത്രിയിൽ ഡോ.എം.കെ.മുനീർ എംഎൽഎ  നിർവ്വഹിച്ചു.







കൊടുവള്ളി,തിരുവമ്പാടി,ബാലുശ്ശേരിഎന്നീനിയോജകമണ്ഡലത്തിലുൾപ്പെട്ട 560 പേർക്കാണ് കുത്തിവെപ്പ് നടത്തിയത്.മുൻ വർഷങ്ങളിലെ പോലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ താമരശേരിയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ സംയുകത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രാവിലെ 8ന് ആരംഭിച്ച കുത്തിവെപ്പ് ഉച്ചക്ക് ഒന്നിന്  പൂർത്തിയായി. 






ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബികമംഗലത്ത് അദ്ധ്യക്ഷയായി..മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ, എം. എ റസാഖ് ,താമരശേരിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സജിന,നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് എൻ.സി ഹുസൈൻ മാസ്റ്റർ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ന്മാരായ സി. ടി വനജ, മൈമൂന ഹംസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണ,
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗിരീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദീൻ തങ്ങൾ, പി.പി.അബ്ദുൽ ഗഫൂർ, ആസാദ് കരാടി, താലൂക്ക് ആശുപത്രിസൂപ്രണ്ട്ഡോ.ഗോപാലകൃഷ്ണൻ, ലുഖ്മാൻ ഹാജി, പി.സി ഹബീബ് തമ്പി, പി.ടി മുഹമ്മദ് ബാപ്പു,
എ കെ കൗസർ , വി.കെ അഷ്റഫ്, സലീം പുല്ലടി, എ.ടി.ഹാരിസ്, എ.കെ അബ്ബാസ് റാഷി താമരശ്ശേരി  സംസാരിച്ചു. മുഹമ്മദ് ഹൈതമി വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി .