LATEST

6/recent/ticker-posts

ആറ് വർഷത്തെ ദുരിതം;ഫ്രഷ് കട്ട് സമരസമിതി കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്ഥാനാര്‍ഥികളെ നിർത്തുമെന്ന്

താമരശേരി: ആറ് വർഷത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിന് കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഫ്രഷ്കട്ട് വിരുദ്ധ സമരസമിതി. ആദ്യപടിയായി രാഷ്ട്രീയപാർട്ടികളെ സമീപിക്കുമെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ മത്സര തീരുമാനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു."ആറ് വർഷമായി എല്ലാ വാതിലുകളും മുട്ടിത്തളർന്ന ജനതയുടെ അവസാന ആയുധമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനമെന്ന് ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ പറഞ്ഞു. നഗ്നമായ നിയമലംഘനം നടത്തുന്ന പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകാൻ പോലും യു.ഡി.എഫ് ഭരിക്കുന്ന കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പാണക്കാട് എത്തി മുസ്‌ലിംലീഗ് നേതാക്കളെ കണ്ട സമരസമിതി പ്രവർത്തകർ, മത്സര സന്നദ്ധത അറിയിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.