LATEST

6/recent/ticker-posts

സിലിണ്ടർ ലഭ്യത കുറവ്;ഗ്യാസ് ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്, സൂക്ഷിച്ചില്ലെങ്കില്‍ നമ്മുടെ ‘ഗ്യാസ്’ പോവും

സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്ത് ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. 


ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരുന്നു. തുടര്‍ന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും. ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീര്‍ക്കാനോ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടും. ഈ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും.






ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും UPI പിന്‍ നമ്പറുകളും ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യും

തട്ടിപ്പിനിരയാകാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍
അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക: വാട്‌സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന APK ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.

സിലിണ്ടര്‍ ബുക്കിംഗിനും പേയ്മെന്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ബാങ്ക് വിവരങ്ങളോ പാസ്വേഡുകളോ അപരിചിതമായ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്.