LATEST

6/recent/ticker-posts

മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ

മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.





എന്നും ചക്ക വീണ് മുയൽ ചാകുമെന്ന് കരുതേണ്ട. ജി. സുധാകരന് കൈ കൊടുക്കുമ്പോൾ കെ. സുധാകരൻ പോകുമോയെന്ന് ശ്രദ്ധിക്കണമെന്നും യു.ഡി.എഫിലും എൽ.ഡി.എഫിലും ഒരുപോലെ സ്ഥാനാർഥി മോഹിക്കൾ സീറ്റിനായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അരമണിക്കൂറിനുള്ളിൽ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥികൾ റിസൾട്ട് വന്നപ്പോൾ തോറ്റെന്നും കെ. സുരേന്ദ്രൻ കൂട്ടിചേർത്തു."
 .