കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച രാവിലെ ഏഴിന് ഫറോക്ക് അഴിഞ്ഞിലം കരുമകൻകാവിനു സമീപത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഫാറുഖ് കോളജില്‍ നിന്നു കാരാടേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ബസില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ല. മേത്തില്‍തൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതില്‍ തകർത്താണ് ബസ് വീട്ടിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തെ തുടർന്ന് അഴിഞ്ഞിലത്ത് ചെറിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.