ന്യൂഡൽഹി:രാജ്യത്ത് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനുളള തീരുമാനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു .
ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്."