LATEST

6/recent/ticker-posts

ഫ്രഷ്കട്ട് സംഘർഷം;രണ്ടുപേർ കൂടി പിടിയിൽ

താമരശ്ശേരി: ഫ്രഷ് ക്കട്ട് കോഴി മാലിന്യ സംസ്കരണ ഫാക്ടറി ആക്രമിച്ചു നശിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പൊലീസിൻ്റെ പിടിയിലായി. താമരശ്ശേരി ചുടലമുക്ക് കുന്നംവള്ളി  കുട്ടിമോൻ എന്ന റഫീക്ക് (38) ,കുന്നംവള്ളി പുള്ളി എന്ന സിദ്ദിക്ക് (37) എന്നിവരെയാണ് ഇന്ന് വൈകിട്ട് കോഴിക്കോട് റൂറൽ എസ് പി ഫറാഷ് ടി ഐ പി എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടിയത്. പോലീസിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചവരിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഉതാമരശ്ശേരി ഡി വൈ എസ് പി ,കെ. വിനോദ് കുമാർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.