ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി സ്വകാര്യ കമ്പനിയായ നയാര. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തുന്ന ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിലവർധനക്ക് കാരണം.
മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ 922 രൂപയാണ് വില."
.