LATEST

6/recent/ticker-posts

മൊണാലിസയെ 35 കഷണങ്ങളാക്കും'- സാധ്വി പ്രാചി

മൊണാലിസ യുടെ  വിഹിതത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി.മോണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശിലെ ബാഗ്പട്ടില്‍ നിന്നുള്ള ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം ദേശീയതലത്തില്‍ വലിയ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ചൂടേറുന്നു.







മോണാലിസക്ക് ഉടൻ തന്നെ കാര്യങ്ങള്‍ മനസിലാകുമെന്നും, അവളുടെ വരുമാനം നിലയ്ക്കുമ്പോള്‍ മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തുമെന്നുമാണ് സാധ്വി പ്രാചിയുടെ പരാമർശം. ശ്രദ്ധ വാല്‍ക്കർ കൊലപാതക കേസിന് സമാനമായ രീതിയില്‍ മോണാലിസയുടെ മൃതദേഹം ഒരു റഫ്രിജറേറ്ററില്‍ കണ്ടെത്തേണ്ടി വരുമെന്നും അവർ പറഞ്ഞു. ഈ ബന്ധത്തെ 'ലവ് ജിഹാദ്' എന്ന് വിശേഷിപ്പിച്ച അവർ, ഫർമാൻ ഖാൻ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത് വിവാഹം കഴിച്ചിരുന്നെങ്കില്‍ സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നുവെന്നും പരിഹസിച്ചു.








ഹിന്ദു പെണ്‍കുട്ടികളെ പ്രണയത്തില്‍ വശീകരിച്ച്‌ ചതിയില്‍പ്പെടുത്തുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്ന് സാധ്വി ആരോപിച്ചു. മദ്രസകളില്‍ നല്‍കുന്ന പരിശീലനത്തെക്കുറിച്ച്‌ മോണാലിസയ്ക്ക് അറിവില്ലെന്നും അവർ പറഞ്ഞു. ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ സംസ്കാരത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കണമെന്നും, "അവിശ്വാസികളെ" അകറ്റി നിർത്താൻ കുട്ടികളുടെ കഴുത്തില്‍ പന്നിപ്പല്ല് ധരിപ്പിക്കണമെന്നുമുള്ള വിചിത്രമായ കാര്യങ്ങളും അവർ പറഞ്ഞു. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ ഭാവിയില്‍ സമൂഹത്തിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.








ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ഒന്നര വർഷമായി പ്രണയത്തിലായിരുന്ന മോണാലിസയും ഫർമാനും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് കേരളത്തിലേക്ക് എത്തിയത്. തങ്ങളുടെ വിവാഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തിരുവനന്തപുരത്തെ തമ്പാനൂർ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. താൻ മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതൊരു ലവ് ജിഹാദ് അല്ലെന്നും മോണാലിസ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ പോലീസ് സംരക്ഷണം ലഭിച്ചതോടെയാണ് ഇവരുടെ വിവാഹവാർത്ത പുറംലോകമറിഞ്ഞത്.






നിലവില്‍ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ഈ വിവാഹം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സാധ്വി പ്രാചിയുടെ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അതേസമയം, നവദമ്പതികള്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് നാളുകൾ തള്ളി നീക്കുന്ന തെങ്കിലും കേരളത്തിൽ വലിയ പ്രത്യാശ യും നൽകുന്നുണ്ട്.