Tuesday, February 24, 2026

എംഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ*

തോൽപ്പെട്ടി: എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ.തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതിയായ കോഴിക്കോട് മാനിപുരം മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ മുഹമ്മദ് മിദ്ലാജ് ആണ് പിടിയിലായത്.

നിലവിൽ മാരക ലഹരിമരുന്നുകൾ ഉൾപ്പെട്ട നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇതേ കേസിൽ മറ്റ് രണ്ട് പേരെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് മുഖ്യസൂത്രധാരനായ മിദ്‌ലാജിനെ വലയിലാക്കിയത്.

വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്.

എംഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ*

തോൽപ്പെട്ടി: എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ.തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് 388 ഗ്രാം മെത്താംഫിറ്റ...