സ്വന്തം വീടുകളിൽനിന്നും അയൽവീടുകളിൽനിന്നുമുള്ള സ്വകാര്യദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽക്കുന്ന റാക്കറ്റ് സംസ്ഥാനത്തു സജീവം. പല ജില്ലകളിൽനിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സൈബർഡോം അന്വേഷണം തുടങ്ങി. സ്ത്രീകളറിയാതെ സ്വകാര്യത കൂടുതൽ ലഭ്യമാക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് ടെലിഗ്രാമിലാണ് ഇത്തരം ഗ്രൂപ്പുകൾ കൂടുതലുള്ളത്. ഗ്രൂപ്പ് ചാറ്റുകൾക്കിടയിൽ വീട്ടിലെ സ്ത്രീകളുടെ ലൈവ് ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും അതിലുള്ള കുറച്ചുപേരെങ്കിലും ഷെയർ ചെയ്യുകയും ചെയ്യുന്നു. ബെഡ്‌റൂമിലും അടുക്കളയിലും വസ്ത്രം മാറുന്ന ഇടങ്ങളിലും മൊബൈൽ ക്യാമറകൾ ഒളിപ്പിച്ചുവച്ചും ചിത്രീകരിച്ചു വിൽക്കുന്നവരുമുണ്ട്. ഓപറേഷൻ പി–ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ പലരുടെയും ഫോണുകളിൽനിന്നു സ്വകാര്യ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു."
ഇത്തരം വീഡിയോകൾ, ചിത്രങൾ ഉപയോഗിച്ച് പണം തട്ടുന്ന സംഘങ്ങളുണ്ടെങ്കിലും പറ്റിക്കപ്പെടുന്നവർ പലപ്പോഴും പരാതിപ്പെടാറില്ല എന്നത് തട്ടിപ്പുക്കാർക്ക് വലിയ തോതിലുള്ള അനുഗ്രഹം ആവുന്നു.