Sunday, February 8, 2026

സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതി നല്‍കണമെന്ന് മോഹൻ ഭാഗവത്

ഡൽഹി :രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന വി ഡി സവർക്കർക്ക് നല്‍കണമെന്ന ആവശ്യവുമായി വീണ്ടും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് .സവർക്കർക്ക് പുരസ്കാരം നല്‍കുന്നതിനെ കോണ്‍ഗ്രസ് ശക്തമായി എതിർത്തു. 



ആർഎസ്‌എസ് പ്രസ്ഥാനത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കർക്ക് ഭാരതരത്ന നല്‍കുന്നത് പുരസ്കാരത്തിന്റെ തന്നെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും, ഈ ബഹുമതി ലഭിച്ചില്ലെങ്കില്‍ പോലും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഭാഗവത് വ്യക്തമാക്കി.

പുരസ്കാരം നല്‍കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ പുരസ്കാര സമിതിയില്‍ അംഗമല്ലെന്നും എന്നാല്‍ സമിതിയിലുള്ള ആരെയെങ്കിലും കണ്ടാല്‍ ഇക്കാര്യം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സവർക്കർക്ക് ഭാരതരത്ന നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക നടപടികളൊന്നും ഉണ്ടായിട്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം ഉയർന്നുവന്നത്. പിന്നീട് 2015ല്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിക്ക് ഇതേ ആവശ്യമുന്നയിച്ച്‌ കത്തെഴുതിയിരുന്നു

ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് കാരണമായ ഇരുരാജ്യ സിദ്ധാന്തം കൊണ്ടുവന്നതല്ലാതെ സവർക്കർക്ക് മറ്റെന്ത് നേട്ടമാണുള്ളതെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചു. സവർക്കറുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ചൂണ്ടിക്കാട്ടി മുൻ സർക്കാരുകള്‍ അദ്ദേഹത്തെ ബോധപൂർവ്വം അവഗണിച്ചിരുന്നുവെന്നും അത് തിരുത്തേണ്ട സമയമായെന്നുമാണ് ആർഎസ്‌എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാട്. ഈ പ്രസ്താവനയോടെ സവർക്കർ വിഷയം വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചർച്ചയായിരിക്കുകയാണ്.

സേവാ തീര്‍ഥ്;പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ഥ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതല്‍ സെന്‍ട്...