Monday, February 23, 2026

വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം"😥

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. മരിച്ച ഇരുവരും ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം.  ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. 

ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ പിടിയിൽ

താമരശ്ശേരി:പുതുപ്പാടി യിൽ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെപിസ്റ്റൾ ഉപയോഗിച്ച് തലക്കടിച്ചും മർദ്ദിക്കുയും ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ. കഴ...