Thursday, February 19, 2026

കട്ടിപ്പാറയിൽ യുവാവിനെ ആക്രമിച്ച സംഭവം;ഒരാൾ പിടിയിൽ

താമരശ്ശേരി:കട്ടിപ്പാറ ടൗണിൽ വെച്ച് സംഘം ചേർന്ന് നടത്തിയ അക്രമണത്തിൽ യുവാവിന് പരുക്കേറ്റ സംഭവത്തിൽ ഒരാളെ താമരശേരി പൊലീസ് പിടികൂടി.കൊല്ലൊന്നുമ്മൽ  സൈനുൽ ഷാബിദ് (39) നെ സംഘം ചേർന്ന് ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്ന ആളാണ് പിടിയിലായത് മുൻവൈരാഗ്യം മൂലമാണ് പ്രതികൾ അക്രമിച്ചതെന്ന് ഷാബിദ് നൽകിയ പരാതിയിൽ പറയുന്നു.

താമരശേരി ചുങ്കം സ്വദേശിയായ ഹമീദ്, കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്നയാളും, കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് അടിച്ചു വീഴ്ത്തിയ ശേഷം തൊട്ടടുത്ത കടയിൽ നിന്നും കത്തിയെടുത്ത് അക്രമികളിൽ ഒരാൾ ഷാബിദിനെ കുത്താൻ നോക്കുകയും കൈകൊണ്ട് തടുത്തതിനാൽ വലതു കൈ തണ്ടയിൽകുത്തുകൊണ്ട്മുറിവേൽക്കുകയും ചെയ്തു.പരുക്കേറ്റ ഷാബിദിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇങ്ങനെ യൊക്കെ ട്രോളാമോ,,,,,,നിനക്ക് ബീഫ് വേണ്ടേ? എന്നാൽ ഞാൻ കഴിച്ചോട്ടെ; കേരളാസ്റ്റോറി ട്രെയിലറിന് ട്രോൾമഴ

ഇതേത് കേരളമെന്നും പ്രേക്ഷകർ ചോദിക്കുന്നു. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ...