താമരശ്ശേരി:പുതുപ്പാടി യിൽ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെപിസ്റ്റൾ ഉപയോഗിച്ച് തലക്കടിച്ചും മർദ്ദിക്കുയും ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരയോടെ കണ്ണപ്പൻക്കുണ്ട് ചേലോട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെസ്റ്റ് പുതുപ്പാടി കക്കാട് പുല്ലോറ്റക്കുന്ന് മുഹമ്മദ് ഹാഷിർ (24)നെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും, പിസ്റ്റൾ ക്കൊണ്ട് തലക്ക് അടിച്ച് പരുക്കേൽപ്പിച്ച ശേഷം കൈയ്യിലുണ്ടായിയിരുന്ന മൊബൈൽ ഫോണും, 2200 രൂപയും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് പുതുപ്പാടി കക്കാട് പുത്തൻപുരയിൽ പി ആർ രജ്ഞത്ത് (39)കൺ ചേലോട് പൊയ്യക്കൽ ആഷബിൻ എന്ന പപ്പൻ (31), കക്കാട് പുത്തൻപുരയിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.കേസിലെ മറ്റു രണ്ടു പ്രതികളായ ബാലൻ, ശ്യാം എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.