തിരുനാവായ കുംഭമേള കേരള ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് എന്ന പോസ്റ്റാണ് സഖറിയ പൊന്‍കുന്നം എന്നയാളുടെ പേരില്‍ പ്രചരിപ്പിച്ചത്. ഇതിനൊപ്പം നല്‍കിയത് എഴുത്തുകാരന് സക്കറിയയുടെ ചിത്രവുമാണ്. 'കേരള സര്‍ക്കാറിന്റെ യാതൊരു പിന്തുണയുമില്ലാതെ, ഹൈന്ദവ ജനതയും കൂടി വോട്ട് ചെയ്ത 140 എംഎല്‍എമാരും തിരിഞ്ഞുനോക്കാതെ, 19 എംപിമാരും തിരിഞ്ഞുനോക്കാതെ, ഹൈന്ദവ ജനത അവരുടെ നട്ടെല്ലിന്റെ ബലം കൊണ്ട് വിജയിപ്പിച്ചെടുത്ത നിളാതീരത്തെ മഹാകുംഭമേള കേരള ചരിത്രത്തില്‍ നാഴികക്കല്ലാണ്' -എന്നാണ് സക്കറിയയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്.""ഇത് പിന്‍വലിക്കണമെന്നും വ്യാജ പോസ്റ്റിട്ടവര്‍ മഹാകുംഭമേളയെ കുറിച്ച് താന്‍ എഴുതിയ പുസ്തകം വായിക്കണമെന്നുമാണ് സക്കറിയ ആവശ്യപ്പെട്ടിരിക്കുന്നത്. 'എന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെയൊരു വ്യാജ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 'സക്കറിയ പൊന്‍കുന്നം ' എന്ന പേരിന് മുകളില്‍ ആണ് ഇത് കാണപ്പെട്ടത്. സക്കറിയ പൊന്‍കുന്നം ഒരു ഫോട്ടോഗ്രാഫര്‍ ആണ് എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ പോസ്റ്റ് എങ്കില്‍ അത് എത്രയും വേഗം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞാന്‍ കുംഭമേളയെ പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 'ബം ബം ഹര ഹര ബം ബം ബോല്‍' എന്നാണ് അതിന്റെ പേര്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഹരിദ്വാറില്‍ നടന്ന മഹാകുംഭമേളയെ പറ്റിയാണ് അത്. വ്യാജ പോസ്റ്റിട്ടവരെ അത് വായിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.' -സക്കറിയ സമൂഹമാധ്യമത്തില്‍ പറഞ്ഞു. തന്റെ പുസ്തകത്തിന്റെ കവറും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്."
Subscribe to:
Post Comments (Atom)
എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ വൻവരവേൽപ്പ്
താമരശേരി : വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ നയ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment