Friday, February 6, 2026

*ഫ്രഷ് കട്ട് ദുരിത ബാധിതരെ അവഗണിച്ച LDF വികസന വിളംബര ജാഥ പരിഹാസ്യം -എസ്‌ഡിപിഐ*

കൊടുവള്ളി : വികസനം വിളംബരം ചെയ്യുന്നുവെന്ന്  അവകാശപ്പെടുന്ന LDF ജാഥ മണ്ഡലത്തിലെ ഫ്രഷ് കട്ട് ദുരിത ബാധിതരായ നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ അവഗണിച്ചുവെന്ന് എസ്‌ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൗരന്മാരുടെ മൗലിക അവകാശമായ ശുദ്ധമായ വെള്ളവും ജീവവായുവും ഉറപ്പ് വരുത്താതെയുള്ള ഇടതു പക്ഷ സർക്കാരിന്റെ വികസന വൈത്താരികൾ കാപട്യവും പരിഹാസ്യവുമാണെന്ന് യോഗം വിലയിരുത്തി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരുടെ പേര് നീക്കം ചെയ്യുന്നതും, ദുരൂഹ സാഹചര്യത്തിൽ പുതിയ വോട്ടുകൾ കൂട്ടി ചേർക്കുന്നതും, ഭരണകൂടങ്ങളുടെ രാഷ്ട്രീയ പ്രതികാര നടപടിക്ക് വിധേയരായി ജയിലിലടച്ചവരുടെ വിചാരണ വൈകിപ്പിക്കുന്നതും ,പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടപ്പിലാക്കുന്ന ബുൾഡൊസാർ രാജ് തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന പൗരാവകാശ നിഷേധങ്ങൾക്കെതിരെ  കൊടുവള്ളി നിയോജക മണ്ഡലത്തിൽ പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.പി.യുസുഫ് പറഞ്ഞു. 
ടിപി യുസുഫ് യോഗത്തിൽ അധ്യക്ഷനായി. ഇപിഎ റസാഖ്, ആബിദ് പാലക്കുറ്റി, വി.എം നാസർ, ആർസി സുബൈർ, ഇബ്രാഹീം വി.കെ ,ഒഎം സിദ്ധീഖ്,വി.എം വിനീത്, റസാഖ് മാസ്റ്റർ കൊന്തളത്ത്,ഷംസീർ വി.കെ, മോൻട്ടി അബൂബക്കർ, സിദ്ധീഖ് ഈർപോണ , റഈസ് നരിക്കുനി, ഇഖ്ബാൽ മാസ്റ്റർ, ഹമീദലി കോളിക്കൽ തുടങ്ങിയവർ സംസാരിച്ചു

No comments:

Post a Comment

എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ വൻവരവേൽപ്പ്

താമരശേരി : വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ നയ...