Friday, February 13, 2026

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് മലയാളി കളടക്കം 7 മരണം

ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂരിൽ താമസിക്കുന്ന അശ്വിൻ നായരും ഏഥൻ ജോർജുമാണ് മരിച്ചത്. യെലഹങ്ക ആർ.വി.പി.യു. കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനായി രാത്രി പുറപ്പെട്ട വിദ്യാർഥി സംഘം തിരികെ വരുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ ഹൊസ്‌കോട്ടിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്ന എസ്‌യുവി അമിത വേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിളിൽ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തൊട്ടടുത്ത ലെയിനിൽകൂടി പോവുകയായിരുന്ന ട്രെക്കിലേക്ക് ഇടിച്ചു കയറി

കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്‌ഥലത്തുവച്ചു തന്നെ മരിച്ചു. കാറിൻ്റെ അമിത വേഗമാണു അപകടകാരണം. കാർ ഇടിച്ചുകയറിയതിന്റെ ആഘാതത്തിൽ ട്രക്കിൻ്റെ ചക്രങ്ങൾ വേർപെടുകയും വാഹനം ഒന്നടങ്കം സർവീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു. കൂട്ടിയിടിയുടെ ശക്തിയിൽ ട്രക്കിന്റെ ആക്‌സിൽ പൊട്ടി സർവീസ് റോഡിലേക്ക് തെറിച്ചു പോയി.മൃതദേഹങ്ങൾ കൂടുതൽ നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ, ഏഴ് പേരിൽ അഞ്ച് പേരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് മലയാളി കളടക്കം 7 മരണം

ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂ...