LATEST

6/recent/ticker-posts

നന്നായി... കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ; ശ്രീലക്ഷ്മി അറക്കല്‍

ബസില്‍ വെച്ച്‌ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട കോഴിക്കോട് സ്വദേശിയായ യുവാവ് ദീപക് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്.

വീഡിയോ പുറത്തുവന്നതില്‍ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വീഡിയോ പകർത്തി പ്രചരിപ്പിച്ച യുവതിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീ‍ഡിയയില്‍ ഉയരുന്നത്.

ഈ മരണത്തിലൂടെയെങ്കിലും ബസില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി കിട്ടട്ടെ. ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങള്‍ക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലില്‍ പകർത്തുന്നത് നിർത്താതെ ഇരിക്കുക. ഇനി എങ്കിലും ബസില്‍ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകള്‍ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം... സന്തോഷം എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്.

പ്രതിഷേധം ശക്തമായപ്പോള്‍ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പോസ്റ്റുമായി ശ്രീലക്ഷ്മി എത്തി. നമ്മുടെ നാടിൻ്റെ ഒരു ഗതികേട് നോക്കണം. ലൈംഗിക അതിക്രമങ്ങള്‍ക്ക്... അത് നേരിടുന്ന ആളുകള്‍ ആ സമയത്ത് തെളിവും ഉണ്ടാക്കി വെക്കണം. അല്ലെങ്കില്‍ കിടന്ന് കൊടുത്തു എഞ്ചോയ് ചെയ്തില്ലേ എന്നൊക്കെ ഉള്ള കമൻ്റുകള്‍ നേരിടേണ്ടി വരും.

ദീപക് ജീവനൊടുക്കിയത് വാർത്തയായപ്പോള്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് ചർച്ചയാകുന്നത്. ദീപക് ആത്മഹത്യ ചെയ്തത് നന്നായിയെന്നും കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ എന്നുമാണ് ശ്രീലക്ഷ്മി കുറിച്ചത്. നന്നായി... കുറേക്കാലമായിട്ട് പീഡിപ്പിക്കപെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത്. ഇനി തിരിച്ച്‌ ആകട്ടെഈ മരണത്തിലൂടെയെങ്കിലും ബസില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി കിട്ടട്ടെ. ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങള്‍ക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലില്‍ പകർത്തുന്നത് നിർത്താതെ ഇരിക്കുക. ഇനി എങ്കിലും ബസില്‍ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകള്‍ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം... സന്തോഷം എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്.

പ്രതിഷേധം ശക്തമായപ്പോള്‍ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പോസ്റ്റുമായി ശ്രീലക്ഷ്മി എത്തി. നമ്മുടെ നാടിൻ്റെ ഒരു ഗതികേട് നോക്കണം. ലൈംഗിക അതിക്രമങ്ങള്‍ക്ക്... അത് നേരിടുന്ന ആളുകള്‍ ആ സമയത്ത് തെളിവും ഉണ്ടാക്കി വെക്കണം. അല്ലെങ്കില്‍ കിടന്ന് കൊടുത്തു എഞ്ചോയ് ചെയ്തില്ലേ എന്നൊക്കെ ഉള്ള കമൻ്റുകള്‍ നേരിടേണ്ടി വരും.

നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവ് ഉണ്ടായിട്ടുപോലും അവരേയും പള്‍സർ സുനിയേയും ചേർത്ത് എന്ത് മോശം കഥകളാണ് സോഷ്യല്‍ മീഡിയയില്‍ ഓരോ ഊളകള്‍ എഴുതി ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഉണ്ടായ സംഭവത്തില്‍ ഒരിക്കലും ആ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുക്കരുത്. കാരണം കേസ് എടുത്താല്‍ നാളെ വേറെ ഒരു പെണ്‍കുട്ടിക്ക് പ്രതികരിക്കാനോ ഇതുപോലെ വീഡിയോ എടുത്ത് തെളിവ് സൂക്ഷിക്കാനോ കഴിഞ്ഞെന്ന് വരില്ല.

അയാള്‍ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങള്‍ക്ക് ഉള്ളത്?. എനിക്ക് ആ വീഡിയോ കണ്ട മാത്രയില്‍ തന്നെ മനസിലായി അയാള്‍ വൃത്തികെട്ടവനാണെന്ന്. ഇല്ലെങ്കില്‍ ഒരിക്കലും അവളുടെ ശരീരത്ത് സ്പർശിക്കില്ലായിരുന്നു. ഇത് കറക്‌ട് അവളുടെ ബ്രെസ്റ്റില്‍ തന്നെയാണ് അയാള്‍ മുതുക് ഇട്ട് സ്പർശിക്കുന്നത്.വീഡിയോ എടുക്കുന്നതിന് മുമ്പ് തന്നെ അയാള്‍ സ്പർശനം തുടങ്ങി എന്ന കാര്യം തന്നെ കൃത്യമാണ്. ബസില്‍ ഇത്തരം അനുഭവങ്ങള്‍ അനുഭവിച്ചവർക്ക് അത് കറക്‌ട് മനസിലാകും. ബസില്‍ കയറി പിടിക്കുന്ന വിരുതന്മാർ ഭയങ്കര അഭിനയമാണ്. അവന്മാർക്ക് കറക്‌ട് അറിയാം എങ്ങനെ ഒന്നും അറിയാത്ത പോലെ നിന്നിട്ട് തട്ടുകയും മുട്ടുകയും ചെയ്യണമെന്ന്. ഇതുപോലത്തെ അനുഭവം വരുമ്പോള്‍ എല്ലാവർക്കും ശബ്ദം ഉയർത്തി സംസാരിക്കാൻ പോലും പറ്റില്ല.

കാരണം അങ്ങനെയാണ് നമ്മള്‍ വളർന്ന് വന്നത്. പ്രതികരിക്കുന്ന പെണ്‍കുട്ടികളെ കേസ് കൊടുത്ത് ഒതുക്കാൻ നോക്കുന്നത് ഇനി പെണ്‍കുട്ടികള്‍ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ്. എങ്കില്‍ മാത്രമേ ഇവന്മാർക്ക് ഇതുപോലെ അതിക്രമം ചെയ്യാൻ കഴിയൂ. അതുകൊണ്ട് ഒരിക്കലും ആ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്.