LATEST

6/recent/ticker-posts

എൻഎസ്..എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾഅധ്യാപകനെതിരെ പോക്സോ കേസ്, പ്രതി ഒളിവിൽ

താമരശ്ശേരി :എൻഎസ്..എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച താമരശ്ശേരി ഹയർ സെക്കൻ്ററി  സ്കൂൾഅധ്യാപകനെതിരെ പോക്സോ കേസ്, സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയി.ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന  എൻ എസ് എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കുനേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം സ്കൂൾ കൗൺസിലിംഗിന് ഇടേയാണ്   വിദ്യാർത്ഥി നികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ 
നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം സ്കൂളിൽ ചാർജ്ജെടുത്ത എൻഎസ്എഎസ് ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിൽ എന്ന അധ്യാപകനെതിരെ യാണ് പോക്സോ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തത്, അധ്യാപകൻ ഒളിവിലാണ്.

അധ്യാപകനിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചിട്ടുണ്ട്.
മറ്റു നിരവധി കുട്ടികൾ തങ്ങൾക്കും മോശം അനുഭവം ഉണ്ടായതായി പറയുന്നുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തിയേക്കും.