Friday, January 2, 2026

ദുരിത മൊഴിയാതെ ചുരം യാത്ര; വെള്ളവും ഭക്ഷണവും ഇല്ലാതെ ഗതാഗതക്കുരുക്കിൽ പെടുന്നത് മണിക്കൂറുകൾ

താമരശേരി :വെള്ളവും ഭക്ഷണവും ഇല്ലാതെ താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പെടുന്നത്  മണിക്കൂറുകൾ, കുരുക്കിൽ പെടുന്ന വാഹന യാത്രക്കാർക്ക് പ്രാഥമിക കാര്യങൾ പോലും നിർവഹിക്കാനാവതെ വരുന്നത് മാനസിക വും, ശാരീരിക വുമായ ദുരിതമായി മാറുന്നു . കഴിഞ്ഞ ഒരാഴ്ച യിലധികമായി ചുരത്തിൽ യാത്ര ക്കാർ അനുഭവിക്കുന്നത് സമാനതകളില്ലാത്ത കഷ്ടപ്പാടുകൾ.ഇന്നലെ പുലർച്ചെ തന്നെ ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.ഈ നിര പലപ്പോഴും 30കിലോമീറ്റർ അകലെ താമരശേരി യിലും, ചുരത്തി നുമുകളിൽ വൈത്തിരി യുംകഴിഞ്ഞ് ചുണ്ടയിലുമെത്തിയിരുന്നു.
വാരാന്ത്യവുംഅവധിക്കാലവുമായതിനാല് ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്കും ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് വർധിക്കാനൻ കാരണമായി ട്ടുണ്ട്.വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തിരുവനന്തപുരം മുതൽ ഉള്ള കുടുംബങ്ങൾ അടക്കമുള്ള വർ നിത്യേന എത്തുന്നുണ്ട്.പലരും ഏറെ ആവേശവുമായാണ് വരുന്നതെങ്കിലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതോടെ സ്ത്രീ കളും കുട്ടി കളുമടക്കമുളളവർ ആകെ വലയുന്ന കാഴ്ച യാണ് കാണുന്നത്.പലർക്കും പ്രാഥമിക കാര്യങൾ പോലും നിർവഹിക്കാനാവതെ പോവുകയും ചെയ്യുന്നു.നിരനിരയായി ഒച്ചൊഴിയുംപോലെയുളള വാഹനങ്ങളിൽ നിന്ന് ഇറങ്ങിയാൽ പിന്നെ യാത്ര ഏറെ ക്ലേശകരായിമാറുമെന്നതിനാൽ സഹിച്ചാണ് മുന്നോട്ട് പോകുന്നത്.

ഇന്നലെ പുലർച്ചെ നാലിന് തുടങ്ങിയ കുരുക്ക് മണിക്കൂറുകൾ പിന്നിട്ടു കഴിഞ്ഞിട്ടും രൂക്ഷമായി തുടരുകയായിരുന്നു. പൊലിസും സന്നദ്ധപ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാനുളള അക്ഷീണശ്രമങ്ങൾ നടത്തി വരുന്ന തിനിടയിൽ നിര തെറ്റിച്ചു കയറുകയോ,ഇറങ്ങുകയോ ചെയ്യുന്ന ചെറു വാഹനങ്ങൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.ഇതിനിടയിൽ ചുരം അഞ്ച്, ആറ്, എട്ട് വളവുകളിൽ അടിക്കടിയുണ്ടാകുന്ന വലിയ വാഹനങ്ങൾ കുടുങ്ങുന്നതും വലിയ തോതിലുള്ള തടസമായി മാറുന്നു.

മുൻ വർഷങ്ങളിൽ പുതുവത്സര തലേന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇത്തവണ മുന്കൂട്ടി നടപടികള് സ്വീകരിച്ചിരുന്നെങ്കിലും ഇതൊന്നും ഫലവത്തായിട്ടില്ല. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില് പുതുവത്സര അവധി ആഘോഷങ്ങൾപരിമിതപ്പെടുത്തണമെന്നും പൊലിസുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ട നിലയിൽ ആണ് ചുരത്തിൽ എത്തുന്ന വാഹനങ്ങൾ. ജനുവരി 5 മുതൽ  ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി യിട്ടുണ്ട്.റോഡ് അറ്റകുറ്റപ്പണികളുടെയും, ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ക്രെയിന് ഉപയോഗിച്ച്‌ മാറ്റുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണം.

No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...