LATEST

6/recent/ticker-posts

കൊയിലാണ്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ അപകടം: കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

കൊയിലാണ്ടിയില്‍ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മതില്‍ നിർമാണത്തിനിടെ സ്ലാബ് ഇടിഞ്ഞു വീണു.
വെള്ളിയാഴ്ച ഉച്ചയോടെ കൊയിലാണ്ടി തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മതില്‍ നിർമ്മാണത്തിനായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ ക്രെയിൻ ഉപയോഗിച്ച്‌ മുകളിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.

തുടർന്ന്, ക്രെയിനില്‍ ഉറപ്പിച്ച സ്ലാബുകള്‍ സർവിസ് റോഡിലേക്ക് പതിച്ചു. ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇൻ്റർലോക്ക് രീതിയില്‍ അടുക്കിവെച്ചാണ് മതില്‍ നിർമ്മിക്കുന്നത്. ഇത്തരം സ്ലാബുകളാണ് താഴേക്ക് വീണത്. ഈ സമയം റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.

അപകടത്തെത്തുടർന്ന് നാട്ടുകാർ നിർമ്മാണ പ്രവർത്തനങ്ങള്‍ തടഞ്ഞു.
അതേസമയം, ഈ മതില്‍ നിർമ്മാണത്തിനെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയർന്നിരുന്നു. മുമ്ബ് മതില്‍ പുറത്തേക്ക് തള്ളിവന്നതിനെ തുടർന്ന് ഇത് പൊളിച്ചുമാറ്റി വീണ്ടും നിർമ്മിക്കുകയായിരുന്നു.