Sunday, January 25, 2026

ലിൻ്റോ ജോസഫ് എംഎല്‍എയ്‌ക്കെതിരായ പോസ്റ്റ്: ഒരാള്‍ കസ്റ്റഡിയില്‍

തിരുവമ്പാടി:ലിൻ്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തില്‍ അവഹേളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്

ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും ഇലക്ഷനില്‍' എന്നായിരുന്നു ലിൻ്റോയ്‌ക്കെതിരായ പരാമർശം.

അതേസമയം, നടന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യമായ പ്രവൃർത്തിയാണെന്നും ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.കെ. കാസിം പ്രതികരിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആള്‍ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന് കണ്ടെത്തിയാല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കി, നിയമത്തിനു മുമ്പില്‍ കൊണ്ടുവരാൻ പാർട്ടി മുൻകയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...