മൂന്നരക്കോടി ജനങ്ങൾ മാത്രം ഉള്ള സംസ്ഥാനത്ത് 18,89,2383 വാഹനങ്ങൾ
വാഹന രജിസ്ട്രേഷന്റെ കണക്ക് പുറത്തുവിട്ട് എംവിഡി. 2025 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ നിലവിലുള്ള വാഹനങ്ങളുടെ എണ്ണം 18,89,2383 ആണ്.
2025 ല്‍ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 8,78,863 വാഹനങ്ങളാണ്.
2024 നെ അപേക്ഷിച്ച് 2025ല്‍ 12.8 % കൂടുതലാണ് 2025 ല്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം. 2024 ല്‍ 7,79258 ഉം 2023 ല്‍ 7,59,251 എണ്ണം വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.