LATEST

6/recent/ticker-posts

അപൂര്‍വതകളുമായി ഇക്കൊല്ലത്തെ ഫെബ്രുവരി കലണ്ടര്‍

താമരശ്ശേരി: ഇക്കൊല്ലത്തെ കലണ്ടർ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട? പ്രത്യേകിച്ച് അടുത്ത മാസമായ ഫിബ്രവരി.ഇല്ലല്ലേ,എന്നാൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കാഴ്ച യാണ് അൽഭുത പ്പെടുത്തുന്നത്.സാധാരണ കലണ്ടറുകളിൽ തിയ്യതികൾ വരുന്നത് നാം കാണുന്ന താണല്ലോ,എന്നാൽ അതിൽ നിന്നും വ്യത്യസ്തമായാണ്  2026 ഫെബ്രുവരിയില്‍ അക്കങ്ങളും ആഴ്‌ചകളും ഒരേ ക്രമത്തില്‍ വന്നിട്ടുള്ളത്‌ ഒരേ സമയം അപൂര്‍വതയുംകൗതുകവുമുണര്‍ത്തുന്നത്.ഇനി എട്ട് നൂറ്റാണ്ട് കഴിഞ്ഞ ശേഷമെ ഇങ്ങനെ ഒരു പ്രത്യേകത വരികയുള്ളൂ.

ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന ഞായറാഴ്‌ചകള്‍ ക്രമമായി നാലു ദിവസം തുടര്‍ച്ചയായി കൃത്യം നാലു ദിവസം വരുന്നു. തുടര്‍ന്നുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളും ഇതുപോലെ നാലു ദിവസം വീതം തുടര്‍ച്ചയായി വരികയാണ്‌.
അങ്ങിനെ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള തിയതികളും ആഴ്‌ചകളും നാലു വീതം കൃത്യമായി വരുന്നു എന്നുള്ളതാണ്‌ കൗതുകകരമായിട്ടുള്ളത്‌. ഈ പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളു. ഇതിനെ മിറാക്‌ളിന്‍, എന്നാണ്‌ പറയുന്നത്‌.