LATEST

6/recent/ticker-posts

എം.ഡി.എം.എ യുമായിഎളേറ്റിൽ വട്ടോളി സ്വദേശി അറസ്റ്റിൽ.

കോഴിക്കോട്: മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കൊടുവള്ളി  എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എം.ഡി.എം.എ യും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. 
കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത്.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ്എം.ഡി.എം.എകണ്ടെടുത്തത്.