LATEST

6/recent/ticker-posts

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനര്‍ഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ എന്ത് പറയുന്നു?

ജനസംഖ്യയുടെ 17.54% വരുന്ന ക്രിസ്ത്യൻ സമുദായത്തിന് 2020 സ്കൂളുകൾ.


രണ്ടാം സ്ഥാനം 20.92% വരുന്ന ഈഴവ, തിയ്യ സമുദായങ്ങള്‍ 1588 സ്കൂളുകൾ.

ജനസംഖ്യയുടെ 14.16% വരുന്ന നായരടങ്ങുന്ന ജാതി സമുദായങ്ങള്‍ 1371 സ്കൂളുകളുമായി മൂന്നാം സ്ഥാനം 


ജനസംഖ്യയുടെ 28.15% വരുന്ന മുസ്ലിം സമുദായത്തിന് ആകെയുള്ളത് 938 എണ്ണം 



കേരളത്തില്‍ മുസ്ലിം സമുദാത്തിന് സർക്കാർ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്നു എന്ന വാദം ശരിയോ?
കുറച്ച്‌ കാലങ്ങളിലായി വെള്ളാപ്പള്ളി നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാദമാണ് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിന് സർക്കാർ അനുമതി നല്‍കുന്നില്ലെന്നും, സർക്കാർ സഹായത്തോടെ മുസ്ലിംകള്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു എന്നതും. ഇത് ഈ അടുത്ത് മലപ്പുറത്തെ സൂചിപ്പിച്ച്‌ വീണ്ടും പറഞ്ഞപ്പോള്‍ അതിനെതിരെ തെളിവുകള്‍ ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് ഈരാറ്റുപേട്ടയില്‍ നിന്നുള്ള മുസ്ലിം തീവ്രവാദിയെന്നാണ്.

സർക്കാർ അങ്ങനെ ഈഴവ സാമുദായത്തെ മാറ്റി നിർത്തി കൊണ്ട് മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ അധികമായി എന്തെങ്കിലും നല്‍കുന്നുണ്ടോ? സെന്റർ ഫോർ എഡ്വേൻസ്ഡ് റിസർച്ച്‌ ഓണ്‍ ഡെവലപ്പിങ്ങ് സൊസൈറ്റീസ് 2023ല്‍ കേരളത്തില്‍ വ്യത്യസ്ത സമുദായങ്ങളുടെ കീഴില്‍ പ്രവർത്തിക്കുന്ന എയിഡഡ് സ്കൂളുകളുടെ പുറത്തു വിട്ട കണക്ക് പ്രകാരം ജനസംഖ്യയുടെ 17.54% വരുന്ന ക്രിസ്ത്യൻ സമുദായത്തിന് 2020 സ്കൂളുകളുണ്ട്, മൊത്തം എയിഡഡ് സ്കൂളുകളുടെ 28%. ജനസംഖ്യയുടെ 20.92% വരുന്ന ഈഴവ, തിയ്യ സമുദായങ്ങള്‍ 1588 സ്കൂളുകളുമായി രണ്ടാം സ്ഥാനത്താണ്. മൊത്തം എയിഡഡ് സ്കൂളുകളുടെ 22%. ജനസംഖ്യയുടെ 14.16% വരുന്ന നായരടങ്ങുന്ന ജാതി സമുദായങ്ങള്‍ 1371 സ്കൂളുകളുമായി മൂന്നാം സ്ഥാനത്താണ്. മൊത്തം സ്കൂളുകളുടെ 19%. ജനസംഖ്യയുടെ 28.15% വരുന്ന മുസ്ലിം സമുദായത്തിന് ആകെയുള്ളത് 938 എയിഡഡ് സ്കൂളുകളാണ്. മൊത്തം സ്കൂളുകളുടെ 13% മാത്രം. ജനസംഖ്യയുടെ 1.2% വരുന്ന സവർണ്ണ ജാതികള്‍ക്ക് 505 എയിഡഡ് സ്കൂളുകളുണ്ട്. മൊത്തം സ്കൂളുകളുടെ 7%. 18.03% വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതാകട്ടെ 794 വിദ്യാലയങ്ങള്‍ മാത്രം. മൊത്തം എയിഡഡ് സ്കൂളുകളുടെ 11%. ഇതില്‍ ജനസംഖ്യ വെച്ച്‌ നോക്കുമ്ബോള്‍ മുസ്ലിംകള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടത്ര എയിഡഡ് സ്കൂളുകള്‍ ഇല്ലെന്ന് ബോധ്യമാകും. മാത്രമല്ല സവർണ്ണ ജാതികള്‍ക്കും, ക്രിസ്ത്യൻ സമുദായത്തിനും കൂടുതല്‍ എയിഡഡ് സ്കൂളുകള്‍ അനുവദിക്കപ്പെട്ടതായും കാണാം.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ എന്തിനാവും വെള്ളാപ്പള്ളി നടേശൻ നേർ വിപരീതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്? കേരളത്തിന്റെ മതേതര മനസ്സില്‍ അടിസ്ഥാനമില്ലാത്ത വർഗ്ഗീയ പരാമർശങ്ങള്‍ നടത്തി സംഘപരിവാറിന്റെ വളർച്ച സാധ്യമാക്കുക എന്നത് തന്നെ അതിന്റെ ഉദ്ദേശം. ഖേദകരമെന്ന് പറയട്ടെ, നിലവില്‍ വെള്ളാപ്പള്ളിയുടെ ഈ ഉദ്ദേശത്തിന് സർക്കാരും നിശബ്ദ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.