തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനില്‍ക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍
തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യമായ മുൻഷിയെന്ന പരിപാടിയിലെ അഭിനേതാവ് ഹരീന്ദ്രകുമാര്‍(46) അന്തരിച്ചു
ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് റോഡില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം.
കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.