Thursday, January 1, 2026

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് ഉള്ളാളിൽ തുടക്കമായി

ബംഗളൂരു: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു.കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ .....
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. സമസ്‌തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.

കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുൻപ് 1999ലും 2012ലും കാന്തപുരം കേരള യാത്ര നടത്തിയിരുന്നു.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...