LATEST

6/recent/ticker-posts

സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1240 രൂപ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. പവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 1240 രൂപയാണ് കൂടിയത്. ഗ്രാമിന് 155 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണവില പ്രകാരം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 14,215 രൂപയാണ്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 13,030 രൂപയും, 18 കാരറ്റ് സ്വര്‍ണ്ണത്തിന് 10,661 രൂപയുമാണ് വിപണി നിരക്ക്.


ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 169 രൂപയും, 22 കാരറ്റിന് 155 രൂപയും, 18 കാരറ്റിന് 127 രൂപയും വര്‍ദ്ധിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, പ്രാദേശികമായ ആവശ്യകത എന്നിവ സ്വര്‍ണ്ണവിലയെ നിരന്തരം സ്വാധീനിക്കുന്നുണ്ട്.

ആഗോളവിപണിയിലും സ്വര്‍ണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വില 4400 ഡോളറായാണ് ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഫെബ്രുവരിയില്‍ 1.3 ശതമാനം ഉയര്‍ന്ന് 4609 ഡോളറുമായി.

24 കാരറ്റ്
ഗ്രാമിന് 169 രൂപ കൂടി 14,215
പവന് 1,352 രൂപ കൂടി 1,13,720


22 കാരറ്റ്
ഗ്രാമിന് 155 രൂപ കൂടി 13,030
പവന് 1,240 രൂപ കൂടി 1,04,240

18 കാരറ്റ്
ഗ്രാമിന് 127 രൂപ കൂടി 10,661
ഗ്രാമിന് 1,016 രൂപ കൂടി 85,288