Monday, December 8, 2025

പേപ്പട്ടിയെ തല്ലിക്കൊന്നു; കൊല്ലത്ത്‌ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരിൽ കേസ്

ശാസ്താംകോട്ട : നാട്ടിൽ ഭീതിപരത്തുകയും ഒട്ടേറെപ്പേരെ കടിക്കുകയും ചെയ്ത പേപ്പട്ടിയെ തല്ലിക്കൊന്നെന്ന് മൃഗസ്നേഹികളുടെ പരാതിയിൽ സ്ഥാനാർഥിയുടെ പേരിൽ കേസ്. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗൺ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെ പ്രതിയാക്കിയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്."

കഴിഞ്ഞ കുറേ ദിവസങ്ങളായി കാരാളിമുക്കിലും പരിസരത്തും അലഞ്ഞുനടന്ന നായ ഒട്ടേറെപ്പേരെ കടിച്ചു. യുവതിക്കും വയോധികനും സാരമായി മുറിവേറ്റിരുന്നു. സർക്കാർ സംവിധാനമുൾപ്പെടെ പല കോണുകളിലും മുട്ടിയിട്ടും നായയെ പിടിക്കാൻ സഹായമെത്തിയില്ല."

തുടർന്ന് സ്ഥാനാർഥി ഉൾപ്പെടെ നാട്ടുകാരായ ഒരു സംഘം യുവാക്കൾ നായയെ തിരഞ്ഞു നടക്കുന്നതിനിടയിൽ ഒരു വീടിനുസമീപം കണ്ടെത്തി. അടുത്തെത്തിയപ്പോൾ തങ്ങൾക്കുനേരേ പാഞ്ഞടുത്ത നായയുടെ കടിയേൽക്കാതിരിക്കാൻ ചെറുത്തപ്പോൾ ചത്തെന്നാണ് സുരേഷ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നത്. നായയെ അവർ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചു.

എന്നാൽ അതിനിടെ ചിലർ മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃഗത്തെ കൊന്നതിന് ബിഎൻഎസ് 325 വകുപ്പ് പ്രകാരം കേസെടുത്തു."
 
 
 .

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...