Monday, December 8, 2025

യു.എസ് വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് സോഷ്യൽ മീഡിയ; നിങ്ങളുടെ ഭാര്യയും ഇന്ത്യക്കാരിയല്ലേ, അവരെയും മക്കളെയും തിരിച്ചയക്കുമോ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കൻ പൗരൻമാരുടെ അവസരങ്ങൾ കവരുകയാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസി​ന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സമൂഹ മാധ്യമങ്ങൾ. നിങ്ങളുടെ ഭാര്യയും ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യവുമായാണ് സമൂഹ മാധ്യമങ്ങൾ ​വാൻസിനെ നേരിട്ടത്. ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷാ വാൻസ് ഇന്ത്യൻ വംശജയാണ്.കുടിയേറ്റക്കാരെ എതിർക്കുന്ന വാൻസ് ഉഷയെയും അവരുടെ ഇന്ത്യൻ വംശജരായ കുടുംബത്തെയും തിരികെ അയക്കുമോ എന്നും ചോദ്യമുയർന്നു. അവർക്കായി വിമാനടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഞങ്ങളെ അറിയിക്കണം. നിങ്ങള്‍ ഒരു മാതൃകയായി മുന്നില്‍ നിന്ന് നയിക്കണം. നിങ്ങളുടെ ഭാര്യയും മക്കളും അമേരിക്കന്‍ സ്വപ്‌നങ്ങള്‍ മോഷ്ടിക്കുകയാണ്. ഭാര്യയുടെ കുടുംബത്തെ വെറുക്കുന്നത് മനസിലാവും. എന്നാൽ ഇതൊരു അതിരുകടന്ന പ്രതികരണമാണെന്ന് ഓര്‍ക്കണം... എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഉഷാ വാൻസിനും ജെ.ഡി. വാൻസും മൂന്നുമക്കളുണ്ട്."

​''കൂട്ടമായുള്ള കുടിയേറ്റം അമേരിക്കൻ പൗരൻമാരുടെ സ്വപ്നങ്ങൾ കവരുകയാണ്. എക്കാലവും ഇത് ഇങ്ങനെ തന്നെയാണ്''-എന്നാണ് വാൻസ് എക്സിൽ കുറിച്ചത്. തന്റെ വീക്ഷണങ്ങളെ ചോദ്യം ​ചെയ്യുന്ന പഠനങ്ങൾ പുറത്തുവിടുന്നത് പഴയ വ്യവസ്ഥിതിയിൽ സമ്പന്നരാകുന്നവരാണെന്നും വാൻസ് വിമർശിക്കുകയുണ്ടായി. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ഐ.സി.ഇ) രാജ്യത്ത് പ്രവർത്തനം തുടങ്ങിയതിനു ശേഷം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ലൂസിയാനയിൽ നിന്നുള്ള ഒരു നിർമാണ കമ്പനി ഉടമ എക്സിൽ കുറിച്ചിരുന്നു. തന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന പഠനങ്ങള്‍ പുറത്തുവിടുന്നത് പഴയ വ്യവസ്ഥിതിയില്‍ സമ്പന്നരാകുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു."

ഒരു കുടിയേറ്റക്കാരനും ജോലിക്ക് പോകാന്‍ ആഗ്രഹമില്ല. അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ ഐ.സി.ഇ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ തനിക്ക് ലഭിച്ച കോളുകളേക്കാള്‍ കൂടുതലാണ് ഈ ഒരാഴ്ച തനിക്ക് ലഭിച്ച കോളുകളെന്ന് നിര്‍മാണ കമ്പനി ഉടമ എക്‌സിലൂടെ അഭിപ്രായപ്പെട്ടു.

ആ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വാന്‍സിന്റെ കുറിപ്പ്. ഇതിന് താഴെയാണ് നിങ്ങളുടെ ഭാര്യ കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം വന്നത്. ഇന്ത്യൻ കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജനിച്ച മകളാണ് ഉഷാ വാൻസ്. 

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...